ഉത്ഭവത്തിലെ അത്ഭുതം


ആഗോള കത്തോലിക്കാസഭയിൽ ഉൾപ്പെട്ട സീറോമലബാർ സഭയിലെ ഏറ്റം പ്രാചീനവും പ്രസിദ്ധവുമായ ദേവാലയങ്ങളിലൊന്നായ കുടമാളൂർ പള്ളി ക്രിസ്താബ്ദം 1125 ൽ സ്ഥാപിതമായി. ഇത് തികച്ചും അവിചാരിതമായി അപ്രതീക്ഷിത വായും ദൈവപരിപാലനയിൽ രൂപപ്പെട്ടതാണ്. ഇതിന് ആരംഭഘട്ടത്തിൽ ഒരു ക്രൈസ്തവവിശ്വാസിക്കും പങ്കുണ്ടായിരുന്നില്ല. സാധാരണഗതിയിൽ ദേവാലയം രൂപപ്പെടുന്നത് ഈ ദേശത്തെ ക്രൈസ്തവ സഹോദരങ്ങൾ ഒത്തുചേർന്നു, പലവട്ടം ആലോചിച്ചു, തങ്ങൾക്ക് പ്രാർത്ഥിക്കുവാനും ദിവ്യബലിയിലും മറ്റു തിരുകർമ്മങ്ങളിലും സംബന്ധിക്കുവാനും ശവസംസ്കാരത്തിനും മറ്റ് സമീപസ്ഥമായി ഒരു പള്ളിയിൽ വേണമെന്ന് തീരുമാനിക്കുമ്പോഴാണ്. ദീർഘദൂരം സഞ്ചരിച്ചും ഇടവകകേന്ദ്രത്തെ സമീപിക്കേണ്ട സാഹചര്യത്തിലാണ് അവരുടെ കഷ്ടതകൾക്ക് ഒരു ആശ്വാസം ലഭിക്കുന്നതിനായി പള്ളികൾ നിർമിക്കുന്നത്.



ജനങ്ങൾ ഒത്തുചേർന്ന കല്ലും മണ്ണും ചുമന്നും പിരിവെടുത്തും ശ്രമദാനം നടത്തിയുമൊക്കെയാണ് സാധാരണ പള്ളി നിർമ്മിക്കുന്നത്.ഇവർ നേരത്തെ ഉൾപ്പെട്ടിരുന്ന ഇടവകയിലെ ബഹു. വികാരിയച്ഛന്റെയും മേലദ്ധ്യക്ഷന്റെയും അനുമതി ഇക്കാര്യത്തിനായി നേരത്തേ വാങ്ങണം എന്നത് നിർബന്ധവുമാണ്. പള്ളിപണി പൂർത്തിയായി ബഹു. വികാരിയച്ചന് ബോധ്യമായാൽ തുടർന്ന് അദ്ദേഹം രൂപതാധ്യക്ഷനെ വിവരമറിയിച്ചു നിശ്ചയിച്ച ദിവസം പള്ളി കൂദാശ ചെയ്യുകയും ആദ്യ കുരിശുപള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യും. ക്രമേണ ഇടവക പള്ളിക്കു വേണ്ട അത്യാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ നിശ്ചയിച്ച എണ്ണം വീട്ടുകാരെ ഉൾപ്പെടുത്തി അതിർത്തി നിർണയിച്ചു പൂർണ്ണ ഇടവകയായി ഉയർത്തികയുള്ളൂ. ഇതിനൊക്കെ സഭാതലത്തിൽ ഔദ്യോഗിക നടപടികൾ ഏറെയുണ്ട്.



ജനങ്ങൾ ഒത്തുചേർന്ന കല്ലും മണ്ണും ചുമന്നും പിരിവെടുത്തും ശ്രമദാനം നടത്തിയുമൊക്കെയാണ് സാധാരണ പള്ളി നിർമ്മിക്കുന്നത്.ഇവർ നേരത്തെ ഉൾപ്പെട്ടിരുന്ന ഇടവകയിലെ ബഹു. വികാരിയച്ഛന്റെയും മേലദ്ധ്യക്ഷന്റെയും അനുമതി ഇക്കാര്യത്തിനായി നേരത്തേ വാങ്ങണം എന്നത് നിർബന്ധവുമാണ്. പള്ളിപണി പൂർത്തിയായി ബഹു. വികാരിയച്ചന് ബോധ്യമായാൽ തുടർന്ന് അദ്ദേഹം രൂപതാധ്യക്ഷനെ വിവരമറിയിച്ചു നിശ്ചയിച്ച ദിവസം പള്ളി കൂദാശ ചെയ്യുകയും ആദ്യ കുരിശുപള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യും. ക്രമേണ ഇടവക പള്ളിക്കു വേണ്ട അത്യാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ നിശ്ചയിച്ച എണ്ണം വീട്ടുകാരെ ഉൾപ്പെടുത്തി അതിർത്തി നിർണയിച്ചു പൂർണ്ണ ഇടവകയായി ഉയർത്തികയുള്ളൂ. ഇതിനൊക്കെ സഭാതലത്തിൽ ഔദ്യോഗിക നടപടികൾ ഏറെയുണ്ട്.


സഹികെട്ട് രാജാവ് ജ്യോതിഷപണ്ഡിതന്മാരെ വരുത്തി അഭിപ്രായമാരാഞ്ഞു. ജ്യോതിഷികൾ നൽകിയ ഉപദേശം ഇപ്രകാരമായിരുന്നു. നിത്യേന ഉപദ്രമുണ്ടായിക്കൊണ്ടിരിക്കുന്ന മണ്ണുക്കുളത്തിനു സമീപം ഒരു ക്രൈസ്തവ ദേവാലയം സ്ഥാപിച്ചു അവിടെ ക്രൈസ്തവാചാര പ്രകാരമുള്ള പൂജാകർമ്മങ്ങൾ പൂജാകർമ്മാദികൾ നടത്തുക. ഈ നിർദ്ദേശം ലഭിച്ചയുടൻ പള്ളി പണിയാൻ രാജാവ് കല്പനയായി. അങ്ങനെ ക്രൈസ്തവരുടെ യാതൊരുവിധ പങ്കുമില്ലാതെ ഒരു ഹൈന്ദവരാജാവാണ് കുടമാളൂർ പള്ളിക്ക് ആരംഭം കുറിച്ചത്.

പള്ളി പണിയാൻ കല്പിച്ചെങ്കിലും ആചാരപ്രകാരമുള്ള പൂജാകർമാദികൾക്കും പ്രാർത്ഥനയ്ക്കും ആളില്ലെന്നത് പുതിയ പ്രശ്നമായി. അങ്ങനെയാണ് രാജാവ് തന്റെ സൈന്യാധിപനായ അയ്മനം കൈമളിനോട് ഒരു ക്രൈസ്തവകുടുംബത്തെ കണ്ടെത്തുവാൻ നിർദ്ദേശിച്ചത്. കൈമൾ ആയുധപരിശീലനം നൽകിയിരുന്ന മീനച്ചിൽ കർത്താ എന്നയാളെ സമീപിച്ചു ഒരു ക്രിസ്ത്യാനിയെ ദേശത്തു കൊണ്ടുവന്ന താമസിപ്പിക്കാൻ സഹായം തേടി. മീനച്ചിൽ കർത്താ തന്റെ സൈന്യത്തിലെ പ്രമുഖനായ പാലാ മീനച്ചിൽ ദേശത്തുള്ള അവിരാ ചാക്കോ എന്നയാളെ കൈമൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് രാജാവ് അവിരാ ചാക്കോയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ അവിരാ ചാക്കോ രാജാവിന്റെ കല്പന അനുസരിച്ചു. ഇതിൻപ്രകാരം കുടുംബസമേതം അയമനത്തു വന്ന് പാറയിൽ എന്ന കുടുംബപ്പേര് സ്വീകരിച്ചു താമസമാരംഭിച്ചു.

പള്ളി പണിക്ക് നേതൃത്വം വഹിച്ച അവിടെ ചാക്കോ പണി പൂർത്തീകരിച്ച മുറയ്ക്ക് മീനച്ചിലിൽനിന്നും ഒരു വൈദികനെയും ഏതാനും ക്രൈസ്തവ കുടുംബങ്ങളെയം വരുത്തി പള്ളിക്ക് സമീപത്തെ താമസിപ്പിക്കുകയും ചെയ്തു.ദേവാലയത്തിൽ ആരാധനാകർമ്മങ്ങളും *വിളക്കുവെയ്പ്പും* ദിനംപ്രതി ആരംഭിച്ചതോടെ പൈശാചികശക്തികളിൽനിന്നു രാജാവുണ്ടായിരുന്നു ഉപദ്രവങ്ങൾക്കു ശമനമായി. പിന്നീട് കാലമേറെ ചെന്നതോടെ പുരാതന ക്രൈസ്തവകേന്ദ്രങ്ങളായ കുറവലങ്ങാട്, അരുവിത്തറ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ക്രൈസ്തവ കുടുംബങ്ങൾ കുടമാളൂർ ആറിന്റെ ഇരുകരകളിലുമായി വന്നു താമസമാരംഭിച്ചു .

ആരംഭകാലത്തു ഇവിടെ താമസമാക്കിയ മറ്റു കുടുംബങ്ങൾ മുക്കങ്കൽ, ചക്കുങ്കൽ, കുത്തുകല്ലൻ, തെക്കേടം, വടക്കേടം, വഞ്ചിപ്പുര, പള്ളിക്കിഴക്കേതിൽ, കുരിശുംമൂട്ടിൽ, കൂട്ടത്തിൽ, കാപ്പിൽ പുളിക്കപ്പറമ്പിൽ തുടങ്ങിയവരാണ് പുതുതായി വന്ന ഈ ക്രൈസ്തവ കുടുംബങ്ങൾ തദ്ദേശവാസികളായ ഹൈന്ദവരുമായി മതസൗഹാർദ്ദത്തിലും സ്നേഹത്തിലുമാണ് വർത്തിച്ചത്. മതസൗഹാർദ്ദത്തിന് അന്നു ഇന്നും പേരുകേട്ട സ്ഥലമാണ് കുടമാളൂർ.

Watch the video

nursinghome-home-iconplaynursinghome-home-iconplay2
 

നാൾവഴികൾ

church-kudamaloor

1990 - പള്ളി ആരംഭം


st-alphonsa-kudamaloor

1910 - അൽഫോൻസാമ്മയുടെ ജനനം


st-alphonsa-last-photo

1946 - അൽഫോൻസാമ്മയുടെ മരണം


church-kudmaloor-new

1971 - പുതിയ പള്ളി കൂദാശകർമ്മം


alponsamma (1)

1984 - അൽഫോൻസാമ്മ ധന്യയായി


st-alphonsa-kudamaloor

1986 - അൽഫോൻസാമ്മ വാഴ്ത്തപ്പെട്ടവൾ


st-alphonsa-kudamaloor

2008 - അൽഫോൻസാമ്മ വിശുദ്ധയായി


church-kudamaloor

2008 - പള്ളി ഫെറോനയായി


church-kudamaloor

2009 - പള്ളി തീർത്ഥാടന കേന്ദ്രമായി


church-kudamaloor

2020 - പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ ആയി