HOLY QURBANA
TIME

കുടമാളൂർ പള്ളി

സീറോ മലബാർ സഭയുടെ മധ്യതിരുവിതാംകൂറിലെ പുരാതന പ്രശസ്തമായ ദൈവാലയമാണ് കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിമാനസ്തംഭം. നൂറ്റാണ്ടുകളുടെ അഭിമാനകരമായ ചരിത്രവും പൂർവ്വികരിലൂടെ കൈമാറപ്പെട്ട ആഴമേറിയ വിശ്വാസത്തിന്റെ കെട്ടുറപ്പും കുടമാളൂർ മുത്തിയമ്മയുടെ ഈ ദൈവാലയത്തെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി. വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങൾ പ്രത്യേകിച്ച് പീഡാനുഭവ പ്രദർശനം ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് തീർഥാടകരാണ് പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയുമായി കുടമാളൂർ പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയാണ് കുടമാളൂർ പള്ളി. ഇവിടെയാണ് വിശുദ്ധ അൽഫോൻസാമ്മ മാമോദിസ സ്വീകരിച്ചത് എല്ലാ വർഷവും ആഗസ്റ്റ് മാസം ആദ്യ ശനിയാഴ്ച നടക്കുന്ന അൽഫോൻസാ തീർത്ഥാടനത്തിൽ പതിനായിരങ്ങൾ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലും കുടമാളൂർ പള്ളിയിലും എത്തിച്ചേരുന്നു.


നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ തിരുനാൾ ആഘോഷങ്ങൾക്ക് പേരു കേട്ട ഇടവകയാണ് കുടമാളൂർ. ആണ്ടുവട്ടത്തിൽ  ഇത്രയേറെ തിരുനാളുകൾ ആഘോഷപൂർവ്വം നടത്തുന്ന പള്ളികൾ  വിരളമാണ്.

നേർച്ചകൾ

കറിനേർച്ച

കറിനേർച്ച എന്ന പേരിൽ അറിയപ്പെടുന്ന വഴിപാട് ഏറ്റവും ഫലസിദ്ധിയുള്ളതാണ്. 

നീന്തുനേർച്ച

കറിനേർച്ച പോലെത്തന്നെ കുടമാളൂർ പള്ളിയെ പ്രശസ്തിയിലേക്കുയർത്തിയ ഒരു
ഭക്തനുഷ്ഠാനമാണ് നീന്തുനേർച്ച.

പാളയും കയറും നേർച്ച

കറിനേർച്ച നീന്തുനേർച്ച എന്നിവയ്ക്ക് പുറമേ നൂറ്റാണ്ടുകളായി ഇവിടെ പ്രചാരത്തിലുള്ളതാണ് പാളയും കയറും നേർച്ച.

Watch Live Stream

nursinghome-home-iconplaynursinghome-home-iconplay2

Contact Us