1

സെന്റ് മേരീസ് യുപി. സ്കൂൾ

ഈ പള്ളിയിൽ 1944 മുതൽ 1951 വരെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് ഇത്തിപ്പാറമ്പിൽ അച്ഛൻ ആരംഭിച്ചതാണ് സെന്റ് മേരീസ് സ്കൂൾ. 1949 ജൂൺ 11ന് എൽപി സ്കൂളായി അംഗീകാരം ലഭിച്ചു. 1967-ലാണ് സ്കൂൾ യുപി ആയി ഉയർന്നത്. ഏഴാം ക്ലാസ് വരെയുള്ള സ്കൂൾ ഇപ്പോൾ 700 കുട്ടികൾ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമായി 25 പേർ സേവനമനുഷ്ഠിക്കുന്നു.

2

സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്

കുടമാളൂർ പള്ളി ഫെറോനാ ആയി ഉയർത്തിയതിന് ശേഷമാണ് സെന്റ്. അൽഫോൻസാ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ് ആരംഭിച്ചത്. ഫെറോനാ വികാരി ഫാ. ജോർജ് കൂടത്തിലിന്റെ ദീർഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞതാണ് ഈ സ്കൂൾ. ഇടവക പാരിഷ് കൗൺസിൽ പൊതുയോഗം എന്നിവയുടെയെല്ലാം ഊറ്റംമായ പിന്തുണയോടുകൂടി 2010 ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തനംമാരംഭിച്ചു സെൻ. മേരിസ് ഫോറൈൻ ചർച്ച് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

3

സെന്റ് മേരീസ് സോഷ്യൽ സർവീസ് സൊസൈറ്റി

കർമ്മധിരനും ക്രാന്തദര്ശിമായിരുന്നു ഫാ. ആന്റണി എളേച്ചംകുളം ആണ് ഈ സൊസൈറ്റിക്ക് ഇടവകയിൽ ആരംഭം കുറിച്ചത്. 1986ൽ ആരംഭിച്ച ചാസിന്റെ (ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ) സഹകരണത്തോടെ പ്രവർത്തിച്ചിരുന്നു. 1988ൽ സർക്കാർ നിയമപ്രകാരം സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടമാളൂരിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനതകളുടെയും സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യംവച്ചാണ് സൊസൈറ്റി പ്രവർത്തിച്ചു വരുന്നത്. ജനങ്ങളിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിന് നിരവധി നിക്ഷേപ പദ്ധതികളും, വിവാഹസഹായ പദ്ധതി, വിദ്യാഭ്യാസ -ചികിത്സാ സഹായങ്ങൾ എന്നിവയും നടത്തിവരുന്നു. സൊസൈറ്റി വകയായി പള്ളി മുറ്റത്തു
ഭക്തസാധനകൾ വിൽക്കുന്ന ഒരു സ്റ്റാളും, മുക്തി പബ്ലിക്കേഷൻ എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാലയും പ്രവർത്തിച്ചുവരുന്നു. ഇവ കൂടാതെ സബ്സിഡിയോടുകൂടി തയ്യൽ മെഷീൻ വിതരണവും, സെന്റ്. അൽഫോൻസാ ഭവനനിർമ്മാണ പദ്ധതിയോട് സഹകരിച്ചു എല്ലാ വർഷവും, സൊസൈറ്റി ഒരു ഭവനം നിർമ്മിച്ചു നൽകുന്നുണ്ട്.