St. Mary’s Forane Church | Kudamaloor

വേദപാഠം | സൺഡേ സ്കൂൾ

ഇടവകയുടെ ആധ്യാത്മിക വളർച്ചയ്ക്ക് ഉപോദ്ബലകമായ വിധത്തിൽ കാര്യക്ഷമമായി പ്രവൃത്തിക്കുന്ന സൺഡേ സ്കൂളാണ് കുടമാളൂർ ഇടവകയിലുള്ളത്.   വിശുദ്ധ അൽഫോൻസാമ്മ, പുണ്യചരിതരായ വൈദികർ,  മറ്റു സന്യാസിനി-സന്യാസികൾ തുടങ്ങിയവരുടെ ആധ്യാത്മികവളർച്ചയ്ക്ക് ഈ സൺഡേ സ്കൂൾ എന്നും വളക്കൂറുള്ള മണ്ണായിരുന്നു.   ബഹുമാനപ്പെട്ട വികാരി രക്ഷാധികാരിയായും അസിസ്റ്റന്റ് വികാരി ഡയറക്ടറായുമുള്ള സൺഡേസ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് അടക്കമുള്ള അൻപതിലധികം മതാധ്യാപകരുടെ അക്ഷീണ ശ്രമമുണ്ട്.   ഇതുകൂടാതെ, മാന്നാനം ആശ്രമദേവാലയത്തിന്റെ കീഴിലും സൺഡേസ്കൂൾ നല്ല നിലയിൽ പ്രവൃത്തിച്ചുവരുന്നു.   ഒന്ന് മുതൽ 12 വരെ ക്ലാസുകൾ ഇവിടങ്ങളിലെല്ലാമുണ്ട്.   മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി കുടമാളൂർ പള്ളി സൺഡേസ്കൂളിനുണ്ട്.   9.  10,  11,  12  ക്ലാസ്സുകളിലെ കുട്ടികൾക്കായി ഇടവകയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങളിൽ വിശ്വാസപരിശീലന ക്യാമ്പുകൾ നടത്തുന്നു.   മതാധ്യാപകർ മാസത്തിലൊരിക്കൽ സമ്മേളിച്ചു സൺഡേസ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.   അതിരൂപതയിലെ മികച്ച സൺഡേസ്കൂളായി കുടമാളൂർ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്.