പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ അതി പുരാതനവും ചരിത്ര പ്രസിദ്ധവുമായ കുടമാളൂർ പള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രമായ സിറോ മലബാർ സഭയുടെ നിശ്ചയിച്ചുയർത്തി. ഇതിൽ ഇടവക ജനം മുഴുവന്റെയും ഹൃദയംഗമായ നന്ദി അർപിക്കുന്നു.

കുടമാളൂർ മുത്തിയമ്മ എന്ന പേരിൽ അറിയപ്പെടുന്നു പരി. കന്യാ മറിയത്തിന്റെ മാധ്യസ്ഥം വഴിയായി അത്ഭുതകരമായ അനുഭവങ്ങളാണ്  ദേവാലയം സന്ദർശിക്കുന്ന നാനാജാതി മതസ്ഥർക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. അത്ഭുതകരമായ രോഗശാന്തി, സന്താനലബ്ധി, ഉദ്യോഗലബ്ധി, ജീവിതാന്തസ്സ്,‌ സാക്ഷാൽക്കാരം, ദൈവവിളി  കുടുംബസമാധാനം എന്നി കാര്യങ്ങളിലെല്ലാം അമ്മയുടെ ഇടപെടൽ നിരന്തരം അനുഭവവേദ്യമാണ്.

ഈ വെബ്‌സൈറ്റ് സന്ദർശിക്കുന്ന ഏവർക്കും കുടമാളൂർ പള്ളിയിൽ എത്തി അമ്മയുടെ സന്നിധാനത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഫാ. മാണി പുതിയിടം