St. Mary’s Forane Church | Kudamaloor

തിരുനാളുകൾ

നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ തിരുന്നാൾ ആഘോഷങ്ങൾക്കു പേര് കേട്ട ഇടവകയാണ് കുടമാളൂർ.   ആണ്ടുവട്ടത്തിൽ ഇത്രയേറെ തിരുനാളുകൾ ആഘോഷപൂർവം നടത്തുന്ന പള്ളികൾ വിരളമാണ്.   ഫെബ്രുവരിയിൽ മാതാവിൻറെ ശുദ്ധീകരണത്തിരുന്നാൾ,   മാർച്ചിൽ വിശുദ്ധ യൗസേപ്പിതാവിൻറെ മരണത്തിരുന്നാൾ,   ഏപ്രിലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ,   ഓഗസ്റ്റിൽ മാതാവിൻറെ സ്വര്ഗാരോഹണ തിരുനാൾ,   സെപ്റ്റംബറിൽ മാതാവിൻറെ ജനനത്തിരുന്നാൾ,   വ്യാകുലമാതാവിൻറെ തിരുനാൾ,   ഒക്ടോബറിൽ അൽഫോൻസാമ്മയുടെ തിരുനാൾ എന്നിവയാണ് ഇടവകപ്പള്ളിയിലെ പ്രധാന തിരുനാളുകൾ.

Play Video

പ്രധാന തിരുനാളുകൾക്കു പുറമേ പിറവിത്തിരുനാൾ, ഉയിർപ്പുതിരുനാൾ, നാല്പതാം വെള്ളി ആചരണം, ഓശാനത്തിരുന്നാൽ എന്നിവയും ഒക്ടോബർ മാസത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും ഭക്ത്യാഢംബരപൂർവം ഇവിടെ നടത്തി വരുന്നു.  മാർച്ച്,  മെയ്,  ജൂൺ മാസങ്ങളിൽ മാസവണക്കം ആഘോഷപൂർവം നടത്തപ്പെടുന്നു.  ആദ്യവെള്ളിയാഴ്ചകളിൽ ആദ്യത്തെ കുർബാനയ്‌ക്കുശേഷം ആരാധനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടത്തുന്നു. എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന രാവിലെ 6:15 നും വൈകുന്നേരം അഞ്ചിനുള്ള കുർബാനയ്ക്കു ശേഷവും നടത്തുന്നു.  ബുധനാഴ്ചകളിൽ കുടമാളൂർ മുക്തിയമ്മയുടെ നൊവേന രാവിലെ 6:15 നുള്ള കുർബാനയ്ക്കു ശേഷം നടത്തി വരുന്നു.   നൊവേനകൾ രണ്ടും നടത്തുന്നത് മുക്തിയമ്മ ദേവാലയം എന്നറിയപ്പെടുന്ന പഴയ പള്ളിയിലാണ്.​

പ്രധാന തിരുനാളുകൾ

തീയതി തിരുന്നാൾ
ഫെബു 2
മാതാവിൻ്റെ ശുധികാരനതിരുനാൾ - ദർശനതിരുനാൾ
മാർച്ച് 19
വി. യൗസേപ്പിതാവിൻ്റെ തിരുനാൾ
ഏപ്രിൽ
വി. ഗീവര്ഗീസിൻ്റെ തിരുനാൾ (ഇടവകപ്പള്ളിയിലും സെൻ്റ് ജോർജ് ചാപ്പലിലും)
ഓഗസ്റ്റ് 15
മാതാവിൻ്റെ സ്വർഗാരോപണ തിരുനാൾ - ഇടവകദിനം
സെപ്റ്റംബർ 1 - 8
മാതാവിൻ്റെ ജനനതിരുനാളിനൊരുക്കമുള്ള എട്ടുനോമ്പ്
സെപ്റ്റംബർ 1 - 30
വ്യാകുല മാതാവിൻ്റെ തിരുനാൾ
ഒക്ടോബർ 12
വി അൽഫോൻസാമ്മയുടെ തിരുനാൾ
ഡിസംബർ 1-8
മാതാവിൻ്റെ അമലോത്ഭവ തിരുനാൾ
സെപ്റ്റംബർ
വി. മിഖായേലിൻ്റെ തിരുനാൾ (സെൻ്റ് മൈക്കിൾസ് ചാപ്പൽ)
ജനുവരി ആദ്യവെള്ളി
ഉണ്ണിമിശിഹായുടെ തിരുനാൾ (ഉണ്ണീശോ ചാപ്പൽ)
ജനുവരി മൂന്നാം ഞായർ
വി സെബാസ്ത്യനോസിൻ്റെയും , വി യോഹന്നാൻ മാംദനയുടെയും തിരുനാൾ (അങ്ങാടിപ്പള്ളി)
ജൂൺ
തിരുഹൃദയ വണക്കമാസംവും തിരുനാളും (എസ്.എച്ച്. ചാപ്പൽ)
ജൂൺ
വി . അന്തോനീസിൻ്റെ തിരുനാൾ (സെൻ്റ് ആൻറ്ണീസ് ചാപ്പൽ)